Connect with us

Covid19

കൊവിഡ് 19; രാജ്യത്ത് മരണസംഖ്യ ഏഴ്‌; അസുഖബാധിതര്‍ 415

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് ബാധിച്ച് രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം ഏഴായി. അസുഖ ബാധിതരുടെ എണ്ണം 415 ആയിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ സി എം ആര്‍) അറിയിച്ചു. അതിനിടെ,
ആദ്യ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആവുകയും രണ്ടാമത്തെതില്‍ നെഗറ്റീവ് ആവുകയും ചെയ്ത ഫിലിപ്പൈന്‍സ് സ്വദേശിയായ 68കാരന്‍ മുംബൈയിലെ ആശുപത്രിയില്‍ മരിച്ചു. ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് (ബി എം സി) ഈ വിവരം പുറത്തുവിട്ടത്.
കൊവിഡ് ബാധയാണോ ഇയാളുടെ മരണകാരണമെന്ന് സാങ്കേതിക കമ്മിറ്റി പരിശോധിക്കുമെന്ന്‌ ബി എം സി ഡെപ്യൂട്ടി ആരോഗ്യ മേധാവി ഡോ. ദക്ഷ ഷാ പറഞ്ഞു.

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ പലരും ഇപ്പോഴും ഗൗരവത്തില്‍ എടുത്തിട്ടില്ലെന്ന് പ്രധാന മന്ത്രി ഇന്ന് രാവിലെ ട്വിറ്ററില്‍ കുറിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കണമെന്ന് പ്രധാന മന്ത്രി നിര്‍ദേശിച്ചു. നിയമവ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest