Connect with us

Kerala

കോഴിക്കോട് , കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട് |കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് , കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് കോഴിക്കോട് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഞായറാഴ്ച മുതലാണ് കോഴിക്കോട്ഉത്തരവ് പ്രാബല്യത്തില്‍വരുന്നത്.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എല്ലാവര്‍ക്കും ഭക്ഷ്യവസ്തുക്കളും മരുന്നും ഉറപ്പാക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ അടയ്ക്കാന്‍ അനുവദിക്കില്ല. ഭക്ഷ്യധാന്യം വീട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കും.

കടകള്‍ക്കു മുമ്പില്‍ ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ല. ബസുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്ക എന്നും കലക്ടര്‍ വ്യക്തമാക്കി

ജനങ്ങള്‍ തിങ്ങിക്കൂടുന്ന പൊതു പരിപടികള്‍, ഉത്സവങ്ങള്‍, ആഘോഷപരിപാടികള്‍, പരീക്ഷകള്‍, മതപരിപാടികള്‍, ആശുപത്രിസന്ദര്‍ശനങ്ങള്‍ തുടങ്ങിയവ നിയന്ത്രിച്ചുകൊണ്ടാണ് ഉത്തരവ്.

വിവാഹ ചടങ്ങുകളില്‍ ഒരേസമയം 10ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല. ആകെ പങ്കെടുക്കുന്നതവര്‍ 50ല്‍ അധികമാകരുത്. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വ്യാപാരസ്ഥാപനതങ്ങള്‍, ഷോപ്പിങ് മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Latest