Connect with us

Covid19

രാജ്യതലസ്ഥാനം ലോക്ക്ഡൗണിലേക്ക്; സ്വകാര്യമേഖലയും സ്തംഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനം സമ്പൂര്‍ണമായും അടച്ചിടലിലേക്ക്. മാര്‍ച്ച് 23 ന് രാവിലെ ആറുമുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെ ഡല്‍ഹി ലോക്ക്ഡൗണ്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

ഈ കാലയളവില്‍ ഡല്‍ഹിയിലേക്കുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കു പുറണെ മറ്റ് ഗതാഗത സംവിധാനങ്ങളും മുടങ്ങും. സ്വകാര്യ ബസുകള്‍, ഓട്ടോ, ഇറിക്ഷ തുടങ്ങിയ പൊതുഗാതാഗത സംവിധാനങ്ങളൊന്നും ഈ കാലയളവില്‍ സര്‍വീസ് അനുവദിക്കില്ല ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനിലെ 25 ശതമാനം ബസുകള്‍ സര്‍വീസ് നടത്തും. അവശ്യ സേവനങ്ങളെ ഉദ്ദേശിച്ചുള്ളതാണ് ഈ സര്‍വീസെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ ഓഫീസുകളും അടച്ചിടും. സ്ഥിര താല്‍ക്കാലിക ജീവനക്കാരെ ഓണ്‍ ഡ്യൂട്ടിയിലുള്ളതായി കണക്കാക്കും. അതിനാല്‍ തന്നെ ഈ സമയത്തെ ശമ്പളം അവര്‍ക്കു നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ 27 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Latest