Connect with us

Kerala

ബഷീറിന്റെ കൊലപാതകം; പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവിയായിരുന്നു കെ എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ മുഖ്യ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ആരോഗ്യ വകുപ്പില്‍ കൊവിഡ് സ്‌പെഷ്യല്‍ ഓഫീസറായാകും നിയമനം. ഇതുസംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ശ്രീറാമിനെതിരെ തെളിവില്ലെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.

കേസില്‍ കോടതി വിധി വരും വരെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് നിയമ വിദഗ്ധരില്‍ നിന്ന് ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിധി വന്ന ശേഷം ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കും.
സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നേരത്തെ ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ സമീപിച്ചിരുന്നു. 2019 ആഗസ്റ്റിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest