Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു; 24 മണിക്കൂറിനിടെ 98 പുതിയ കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച് കൊവിഡ് 19 ബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. ഇതിനകം 298 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 98 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ പുതിയ 50 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്ന് ഇരട്ടിയായി നൂറോളമെത്തി. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ശക്തമായ പ്രതിരോധ നടപടികള്‍ വേണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നു. വലിയ തോതില്‍ വൈറസ് രാജ്യത്ത് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്.

അതിനിടെ വൈറസ് പരിശോധനക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലാബുകളുടെ എണ്ണംകൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 111 ലബോറട്ടറികള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും. അതിനിടെ ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ 262 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇന്ന് രാജ്യത്ത് എത്തും. ഇവരെ പ്രത്യേകം നിരീക്ഷണത്തില്‍ വെക്കാനാണ് തീരുമാനം.

ലോകത്ത് കൊവിഡ് മൂലമുള്ള മരണം  11,417 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 37 പേര്‍ മരിച്ചിട്ടുണ്ട്. 276,462 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 78911 പേരുടെ നില ഗുരുതരമാണ്. അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ പുതിയ പോസീറ്റീവ് കേസുകളൊന്നുമില്ല. അതേ സമയം ഇറ്റലിയില്‍ മരണം 4032 ആയി.ഇവിടെ രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്

Latest