Connect with us

International

മലയാളികളടക്കമുള്ള ഇന്ത്യന്‍ സംഘം അഞ്ച് ദിവസമായി ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി; വൈകിട്ട് അഞ്ചോടെ ഒഴിയണമെന്ന് അധികൃതര്‍

Published

|

Last Updated

ക്വലാലംപൂര്‍ | കൊവിഡ് വൈറസ്ബാധ വ്യാപകമാകവെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള നാനൂറിലേറെ ഇന്ത്യക്കാര്‍ ദുരിതക്കയത്തില്‍. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിയണമെന്ന കര്‍ശന നിര്‍ദേശമാണ് വിമാനത്താവള അധികൃതര്‍ക്ക് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് സ്ത്രീകളും കുട്ടികളും വ്യദ്ധരുമടക്കമുള്ള ഇന്ത്യന്‍ സംഘം.

ഇന്ത്യന്‍ എംബസി ഇടപെട്ട് തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് സംഘത്തിന്റെ ആവശ്യം.
പല തവണ എംബസി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ യാതൊരു അറിയിപ്പും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. മാര്‍ച്ച് 16 മുതല്‍ ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
പലരുടേയും കൈയില്‍ ഭക്ഷണത്തിനുള്ള കാശ് പോലും ഇല്ല.

25ലേറെ മലയാളികളാണ് സംഘത്തിലുള്ളത്. ക്വലാലംപൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ വണ്ണിലാണ് ഇവരിപ്പോഴുള്ളത്. മലേഷ്യയില്‍ വൈറസ് ബാധയില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങുന്നത് അപകടകരമായതിനാല്‍ അവിടെതന്നെ തുടരുകയായിരുന്നു സംഘം. എന്നാല്‍ പുറത്തിറങ്ങണമെന്ന ഉത്തരവ് വന്നതോടെ ഇനി എന്ത് ചെയ്യുമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് ഇന്ത്യന്‍ സംഘം

---- facebook comment plugin here -----

Latest