Connect with us

Covid19

കൊവിഡ് ബാധിച്ച കനികക്കൊപ്പം ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു; വസുന്ധര രാജ സിന്ധ്യയും മകനും നിരീക്ഷണത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനികക്കൊപ്പം ഡിന്നല്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ബി ജെ പി നേതാവ് വസുന്ധര രാജ സിന്ധ്യയും മകനും നിരീക്ഷണത്തില്‍. ലക്‌നോയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ മകന്‍ ദുഷ്യന്തിനും അദ്ദേഹത്തിന്റെ ഭാര്യക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് വസുന്ധര പങ്കെടുത്തത്. കനികക്ക് രോഗം സ്ഥിരീകരിച്ചതോടെ മുന്‍കരുതലിന്റെ ഭാഗമായി താനും മകനും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് വസുന്ധര ട്വീറ്റ് ചെയ്തു.

പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കനിക കപൂര്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ലക്നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്സിറ്റി ആശുപത്രിയിലാണ് കനിക കഴിയുന്നത്. യു പിയില്‍ കനിക ഉള്‍പ്പെടെ നാലു പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യു പിയില്‍ രോഗബാധിതരുടെ എണ്ണം ഒമ്പതായി.

Latest