ജനതാ കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാറും സഹകരിക്കും; `പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ല

Posted on: March 20, 2020 8:46 pm | Last updated: March 21, 2020 at 8:56 am

തിരുവനന്തപുരം | പ്രധാന മന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ജനതാ കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാറും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച കെ എസ് ആര്‍ ടി സി, കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ സര്‍വീസ് നടത്തില്ല. അന്നേ ദിവസം പുറത്തുപോകാതെ വീടും പരിസരവും ശുചീകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പ്രധാന മന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു വ്യാഴാഴ്ച നടത്തിയ പ്രസംഗം, കേന്ദ്രം അതീവ ഗൗരവതരമായാണ് നിലവിലെ സ്ഥിതിഗതികളെ കണ്ടിട്ടുള്ളതെന്നതിന് തെളിവാണെന്നും കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാന മന്ത്രി ഇന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നുവെന്നും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.