Connect with us

Covid19

കൊവിഡ് പ്രതിരോധം: ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഭക്ഷ്യോൽപാദന, വിതരണ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് ആശുപത്രികൾ, ബസ് സ്റ്റാന്റുകൾ, റയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവയുടെ സമീപമുളള ബേക്കറികൾ, റസ്റ്റോറന്റുകൾ എന്നീ സ്ഥാപനങ്ങൾ സ്പെഷ്യൽ സ്‌ക്വാഡുകൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത്. പരിശോധനയിൽ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തും. ആരോഗ്യവകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൂടി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.