Connect with us

Kerala

കൊവിഡ് ഭീഷണി: എസ് എസ് എല്‍ സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എസ് എസ് എല്‍ സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് പുറമെ സര്‍വകലാശാല പരീക്ഷകളും മാറ്റിവെക്കാനാണ് തീരുമാനം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊവിഡ് വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായത്.

രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാനുള്ള കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്താനായിരുന്നു വ്യാഴാഴ്ച വൈകുന്നേരം വരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

Latest