Connect with us

Covid19

കൊവിഡ് 19: മരണനിരക്കില്‍ ചൈനയെ മറികടന്ന് ഇറ്റലി; ആകെ മരണം 9818

Published

|

Last Updated

മിലാന്‍ | കൊവിഡ് വൈറസ് ബാധയേറ്റുള്ള മരണ നിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു. വ്യാഴാഴ്ച പുതുതായി 427 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇറ്റലിയിലെ ആകെ മരണനിരക്ക് 3,405 ആയി.വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 3245 പേരാണ് ഇതുവരെ മരണപ്പെട്ടത്.

അതേസമയം ചൈനയില്‍ 81154 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 71,150 പേര്‍ രോഗ മുക്തരായി. ഇറ്റലിയില്‍ 41035 പേര്‍ക്കാണ് വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍4440 പേര്‍ക്ക് രോഗം ഭേദമായി.
ചൈനയില്‍ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇറ്റലിയില്‍ കൊവിഡ് കേസുകളില്‍ കുറവില്ല. മാര്‍ച്ച് 12 മുതല്‍ ജനങ്ങളെ പുറത്തിറങ്ങുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ് ഇറ്റലി. എല്ലാവരോടും വീടുകള്‍ക്കുള്ളില്‍ കഴിയാനാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ലോകത്താകമാനമുള്ള കൊറോണ മരണം പതിനായിരത്തേക്ക് അടുത്തു. 176 രാജ്യങ്ങളിലായി 9818 പേര്‍ ഇതുവരെ മരണപ്പെട്ടു. 236,703 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 88,000ത്തോളം പേര്‍ക്ക് രോഗം ഭേദമായി .

---- facebook comment plugin here -----

Latest