Covid19
ഫിലിപ്പൈന്‍സില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികളടക്കം 400 പേര്‍; തിരിച്ചെത്തിക്കുന്നതില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് ബാധ വ്യാപിച്ചതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചതോടെ ഫിലിപ്പൈന്‍സില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികളടക്കം 400 ഓളം ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍. ഇവരെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയിലെ പെര്‍പ്പെച്വല്‍ യൂനിവേഴ്സിറ്റിയിലെ എം ബി ബി എസ് വിദ്യാര്‍ഥികളാണ് കുടുങ്ങിയത്.
രാജ്യത്ത് വൈറസ് ബാധ വ്യാപിച്ചതോടെ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരൊക്കെ പ്രതിസന്ധിയിലാണ്. വിമാനത്താവളം അടച്ചിട്ടും അവിടെത്തന്നെ നിലയുറപ്പിച്ചിരുന്ന ഒരു സംഘത്തെ പിന്നീട് പുറത്താക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ വിമാനത്താവള് പ്രവേശന ഗേറ്റിന് സമീപം കുത്തിയിരിക്കുകയാണ്.
---- facebook comment plugin here -----