കൊവിഡ് 19: കുവൈത്തില്‍ 12 കേസുകള്‍ കൂടി സ്ഥിരീകരിച്ചു

Posted on: March 18, 2020 10:06 pm | Last updated: March 18, 2020 at 10:46 pm

കുവൈത്ത് സിറ്റി | കുവൈത്തില്‍ പുതുതായി 12 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 142 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ചവരില്‍ 15 പേര്‍ രോഗമുക്തരായതായും 127 പേര്‍ ചികിത്സയിലാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും നിയമം ലംഘകരെ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.