മദ്‌റസാ പരീക്ഷകള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് നടത്താം: മുഖ്യമന്ത്രി

Posted on: March 18, 2020 8:34 pm | Last updated: March 19, 2020 at 9:43 am

തിരുവനന്തപുരം | സംസ്ഥാനത്ത് മദ്‌റസാ പരീക്ഷകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മദ്‌റസാ പരീക്ഷകള്‍ ഒഴിവാക്കേണ്ടതില്ല. എന്നാല്‍, ആളുകള്‍ കൂടുതലായി എത്തുന്ന മതപരമായ ആരാധനകള്‍, ചടങ്ങുകള്‍ തുടങ്ങിയവയില്‍ നിയന്ത്രണം വേണ്ടിവരും. ഇതുമായി സഹകരിക്കാമെന്ന് മതനേതാക്കള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ് എസ് എല്‍ സി, കോളജ് പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.