സഊദിയില്‍ സ്വാകര്യ തൊഴില്‍ മേഖലക്ക് 15 ദിവസത്തെ അവധി

Posted on: March 18, 2020 12:56 pm | Last updated: March 18, 2020 at 4:43 pm

റിയാദ് |  കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സഊദി അറേബ്യ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. പൊതുമേഖലക്ക് പിന്നാലെ സഊദിയിലെ സ്വകാര്യ തൊഴില്‍ മേഖലക്ക് 15 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥപനങ്ങള്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു.മക്കയും മദീനയും ഒഴികെയുള്ള പള്ളികളില്‍ നിസ്‌കാരം ഒഴിവാക്കി. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. കരമാര്‍ഗം സഊദിയയിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. സഊദിയില്‍ ഇതിനകം 171 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുന്നുമുണ്ട്.