Connect with us

Covid19

കണ്ണൂരില്‍നിന്നും ആശ്വാസ വാര്‍ത്ത; കൊവിഡ് ആദ്യം സ്ഥിരീകരിച്ച രോഗിയുടെ മൂന്നാമത്തെ പരിശോധന ഫലം നെഗറ്റീവ്

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ കൊവിഡ് 19 വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. പെരിങ്ങോത്ത് സ്വദേശിക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്നാമത് നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.

അതേ സമയം മുന്‍കരുതലായി രണ്ടാഴ്ച കൂടി ഇയാളോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗമുണ്ടെന്ന് സംശയിച്ചിരുന്ന ഇദ്ദേഹം നേരിട്ട് ഇടപഴകിയ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
അതേസമയം, മാഹിയിലെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. രോഗി എത്തിയ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സന്ദര്‍ശകരെ വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. രോഗി തലശ്ശേരിയിലെത്തിയത് കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗം. മാര്‍ച്ച് 13നാണ് രോഗിയെ മാഹി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചത്.

---- facebook comment plugin here -----

Latest