Connect with us

Covid19

കൊവിഡ് ഭീഷണി: പൊതു ഇടങ്ങള്‍ അടച്ചിടണമെന്ന ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

Published

|

Last Updated

കൊച്ചി | കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഷോപ്പിംഗ് മാള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങള്‍ അടച്ചിടാനും മാസ്‌ക്, സാനിറ്റൈസര്‍ പോലുള്ളവയുടെ ലഭ്യത ഉറപ്പാക്കാനും കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി അഭിഭാഷകരുടെ സംഘടനയായ ജസ്റ്റിസ് ബ്രിഗേഡ് ആണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് ലഹരി നിര്‍മാര്‍ജന സമതി നല്‍കിയ ഹരജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. അതേ സമയം പൊതു സ്ഥലം അടച്ചിടണം എന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ ആകില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മാസ്‌ക്, സാനിറ്റൈസര്‍ പോലുള്ള അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സാധനങ്ങള്‍ക്ക് കൊള്ള വില ഈടാക്കുന്നത് തടയാനും ഇതുവരെ സ്വീകരിച്ച നടപടികള്‍ ഇന്ന് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.