Connect with us

Covid19

കൊവിഡ്: ലോകത്ത് ആകെ മരണം 7965; 1,98,178 പേര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

റോം | ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേര്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയിലുണ്ട്. 81,728 പേര് രോഗത്തില്‍ നിന്നും മുക്തരായതായാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 345 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണം കുതിച്ചുയരുന്നതിനിടെ യൂറോപ്പില്‍ സമ്പൂര്‍ണ്ണ പ്രവേശന വിലക്ക് നിലവില്‍ വന്നു.

അതേ സമയം ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 137 ആയി. കൊവിഡ് രാജ്യത്ത് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐ സി എം ആര്‍ അറിയിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇപ്പോഴത്തെ രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. ഇതിനെ തടയിടാനാണ് രാജ്യം ശ്രമിക്കുന്നത്.

അതിനിടെ കൊവിഡ് രോഗാണുക്കള്‍ പ്ലാസ്റ്റിക്കിലും ഇരുമ്പിലും മറ്റും മൂന്നു ദിവസംവരെ ജീവിക്കുമെന്ന് ഇംഗ്ലണ്ടിലെ ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 345 പേര്‍ക്ക് ജീവന്‍ നഷ്ടമായ ഇറ്റലിയില്‍ ആകെ മരണസംഖ്യ 2500 കടന്നു. സമ്പര്‍ക്ക വിലക്ക് ലംഘിച്ചു ആഘോഷത്തിനായി ഒന്നിച്ചു ചേര്‍ന്ന ചെറുപ്പക്കാരെ പിരിച്ചുവിടാന്‍ ടുണീഷ്യയില്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രോഗപ്പകര്‍ച്ച തടയുന്നതില്‍ ഭരണകൂടം പരാജപ്പെട്ടെന്ന വിമര്‍ശനം ഉന്നയിച്ച നൂറു പേര് തുര്‍ക്കിയില്‍ അറസ്റ്റിലായി. ബെല്‍ജിയം പൂര്‍ണ്ണ സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ചു.

Latest