Connect with us

Kerala

കൊല്ലത്ത് ഒന്നര വയസുകാരിക്ക് ലൈംഗിക പീഡനം; രണ്ടാനച്ഛനായ ബിഹാര്‍ സ്വദേശി പിടിയില്‍

Published

|

Last Updated

കുണ്ടറ |കൊല്ലത്ത് നേപ്പാള്‍ സ്വദേശിനിയുടെ ഒന്നരവയസുകാരി മകളെ ബിഹാര്‍ സ്വദശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പെരുമ്പുഴ വഞ്ചിമുക്കില്‍ ചെടികള്‍ വില്‍ക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരന്‍ മുന്നിലാല്‍ (23) പിടിയിലായി.

നേപ്പാള്‍ സ്വദേശിനിയും മകളും രണ്ട് മാസങ്ങള്‍ക്കുമുന്‍പാണ് മുന്നിലാലിനൊപ്പം താമസം തുടങ്ങിയത്. സ്ഥാപനത്തിന്റെ പറമ്പില്‍ ആളൊഴിഞ്ഞ ഭാഗത്ത് മൂന്ന് ദിവസംമുമ്പാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ തലക്ക് ഗുരുതര പരിക്കുള്ളതിനാല്‍ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നതായി പോലിസ് സംശയിക്കുന്നുണ്ട്.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായതായി കണ്ടെത്തി. ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കുണ്ടറ പോലിസ് പോക്‌സോ ചുമത്തി മുന്നിലാലിനെ അറസ്റ്റുചെയ്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മക്കും പങ്കുണ്ടോയെന്ന് പോലിസ് അന്വേഷിച്ചുവരുകയാണ്.

---- facebook comment plugin here -----

Latest