Connect with us

National

യെസ് ബേങ്ക് തട്ടിപ്പ്: കൂടുതല്‍ വ്യവസായ പ്രമുഖര്‍ക്കെതിരെ അന്വേഷണം

Published

|

Last Updated

ന്യൂഡല്‍ഹി |  യെസ് ബേങ്ക് വായ്പാ തട്ടിപ്പില്‍ കൂടുതല്‍ വ്യവസായ പ്രമുഖര്‍ക്കെതിരെ എന്‍ഫാഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ തുടങ്ങി. സീഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍, അവാന്ത ഗ്രൂപ്പിന്റെ ഗൗതം ഥാപര്‍ തുടങ്ങിയ വ്യവസായികളെ ചോദ്യം ചെയ്യാനാണ് തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സുഭാഷ് ചന്ദ്രയ്ക്കും നരേഷ് ഗോയലിനും ഇ ഡി നോാട്ടീസ് നല്‍കി. നേരത്തെ അനില്‍ അംബാനിക്കും നോട്ടീസ് അയച്ചിരുന്നു.

8,000 കോടി രൂപയാണ് സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പ് യെസ് ബേങ്കില്‍ തിരിച്ചടക്കാനുള്ളത്. റിലയന്‍സ് ഗ്രൂപ്പ് 2,000 കോടിയും തിരിച്ചടക്കാനുണ്ട്.

അതേസമയം, യെസ് ബേങ്കിന് പ്രഖ്യാപിച്ച മൊറട്ടോറിയം മാര്‍ച്ച് 18ന് ഒഴിവാക്കുമെന്ന് അറിയിച്ച് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ബേങ്കില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതമാണെന്നും ഗവര്‍ണര്‍ ബേങ്കും എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.യെസ് ബേങ്കിന് ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമുണ്ടെങ്കില്‍ ആര്‍ ബി ഐ പണമായി നല്‍കി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest