Connect with us

Covid19

വിദേശത്ത് നിന്ന് വരുന്നവര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്: കോഴിക്കോട് കലക്ടര്‍

Published

|

Last Updated

കോഴിക്കോട് |  സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ ഭരണകൂടം. വിദേശത്ത് നിന്ന് എത്തുന്നവര്‍ പൊതുഗാതഗത സംവിധാനം ഉപയോഗിക്കുന്നത് ജില്ലാ കലക്ടര്‍ വിലക്കി. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങുന്നവര്‍ വിമാനത്താവളത്തില്‍ നിന്നും സ്വകാര്യവാഹനങ്ങളില്‍ മാത്രമേ മടങ്ങുവാന്‍ പാടുള്ളൂ. ഇവര്‍ ഒരു കാരണവശാലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പാടില്ല. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും കലക്ടര്‍ സാംബശിവറാവു പറഞ്ഞു.

വിവിധ മേഖലകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടേയും സൂപ്പര്‍വൈസര്‍മാരുടേയും അവലോകന യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. കനത്ത ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശമാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്. മൂവായിരത്തി ഇരുനൂറിലധികം ആളുകള്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. എട്ടുപേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുളളത്. നൂറു സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ ഫലം ലഭിച്ച 92ഉം നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു.