Connect with us

Kerala

രജിത് കുമാറിന് സ്വീകരണം; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കൊച്ചി വിമാനത്താവളത്തില്‍ ടിവി ഷോ മത്സരാര്‍ഥി രജിത് കുമാറിന് സ്വീകരണം ഒരുക്കിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്‌സല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രജിത് കുമാര്‍ ഒളിവിലാണെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

കൊച്ചി വിമാനത്താവളത്തിലെ മുഴുവന്‍ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. മുഖം ദൃശ്യമാകുന്ന എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം.

റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇയാള്‍ക്ക് ഞായറാഴ്ച രാത്രിയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരണം നല്‍കിയത്.

---- facebook comment plugin here -----

Latest