Connect with us

National

നിര്‍ഭയ കേസ്: വധശിക്ഷക്ക് സ്റ്റേ ആവശ്യവുമായി പ്രതികള്‍ രാജ്യാന്തര കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികള്‍ രാജ്യാന്തര കോടതിയെ സമീപിച്ചു. രാജ്യത്തെ സാധ്യമായ എല്ലാ നിയമവഴികളും അടഞ്ഞതോടെയാണ് പ്രതികളുടെ അപ്രതീക്ഷിത നീക്കം. അക്ഷയ്, പവന്‍, വിനയ് എന്നീ മൂന്നുപ്രതികളാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്.

അതേസമയം നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് തിരുത്തല്‍ ഹരജിക്ക് അനുമതി തേടി നല്‍കിയ ഹരജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. മുകേഷ് സിങ്ങിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചുകഴിഞ്ഞതാണെന്ന് കോടതി പറഞ്ഞു.ഇതിന് പിന്നാലെയാണ് പ്രതികളുടെ നീക്കം.
സാഹചര്യങ്ങള്‍ പറയുന്നത് ഇനി യാതൊരു പ്രതിവിധിയും അവശേഷിച്ചിട്ടില്ലെന്നാണ്. നിങ്ങള്‍ ദയാ ഹര്‍ജി ഉപയോഗപ്പെടുത്തി. അത് തള്ളി. തിരുത്തല്‍ ഹര്‍ജികളും തള്ളിയിരുന്നു. ഇനി എന്തുപ്രതിവിധിയാണ് അവശേഷിച്ചിട്ടുളളത്- സുപ്രീംകോടതി ചോദിച്ചു.

2020 മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30നാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികളിലൊരാളായ പവന്‍ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്.

---- facebook comment plugin here -----

Latest