Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതര്‍ 112; ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. 17 വിദേശ പൗരന്മാര്‍ ഉള്‍പ്പെടെയാണിത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്-32. കേരളത്തില്‍ 24 ഉം ഹരിയാനയില്‍ 14 ഉം  യു പിയില്‍ 13 ഉം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.  കേരളത്തിലെ കേസുകളില്‍ മൂന്നുപേര്‍ക്ക് രോഗം ഭേദമായി.

രാജ്യത്ത് ഇതുവരെ രണ്ടുപേരാണ് കൊവിഡ് മൂലം മരിച്ചത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂഡല്‍ഹിയിലാണ് രണ്ടാമത്തെ മരണം.

 

Latest