Connect with us

Covid19

കൊവിഡ് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയയാള്‍ അപകടത്തില്‍ പെട്ടു; വിവരം മറച്ചുവച്ച് ചികിത്സ തേടി

Published

|

Last Updated

കൊല്ലം | കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയയാള്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. നിരീക്ഷണത്തിലാണെന്ന വിവരം മറച്ചുവച്ച് ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതേ തുടര്‍ന്ന് ചികിത്സിച്ച ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാഷ്വാല്‍റ്റി, സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരോടാണ് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തെ തന്നെ ശ്രീചിത്ര ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം. അസുഖം ബാധിച്ചതറിയാതെ ഡോക്ടര്‍ ആശുപത്രിയില്‍ വരികയും രോഗികളെ ചികിത്സിക്കുകയും ചെയ്തിരുന്നു.

Latest