Connect with us

Covid19

കൊവിഡ് ബാധിത രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | കോവിഡ് 19 ബാധിത രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 30 വരെ കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇറ്റലി, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ മിക്ക യൂറോപ്യന്‍ റൂട്ടുകളിലും സര്‍വീസ് നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, ഇസ്രാഈല്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 15 വരെ നയതന്ത്ര, തൊഴില്‍ വിസകള്‍ ഒഴികെയുള്ള എല്ലാ വിസകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Latest