Kerala
കൊവിഡ് 19: ജുമുഅ നിസ്‌കാരം നടന്നത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച്


കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മലപ്പുറം മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ടാപ്പുകള്‍ ഉപയോഗപ്പെടുത്തി അംഗസ്‌നാനം ചെയ്യുന്ന വിശ്വാസികള്‍. സുരക്ഷയുടെ ഭാഗമായി വെള്ളം ഒഴിവാക്കിയ ഹൗളുകളും കാണാം
മലപ്പുറം | കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് വിശ്വാസികള്‍ ഇന്ന് ജുമുഅ നിസ്‌കാരം നിര്‍വ്വഹിച്ചത്. കൂടുതല്‍ ആളുകളും വീടുകളില്‍ നിന്ന് അംഗസ്‌നാനം ചെയ്താണ് പള്ളിയിലെത്തിയത്.
മലപ്പുറം മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ പള്ളികളില്‍ എല്ലാം ഇതിനായി പ്രത്യേക വിവിധ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിരുന്നു. പല പള്ളി കളിലും വുളൂഅ് ചെയ്യുന്നതിന് ഹൗള് സംവിധാനം ഒഴിവാക്കി പൈപ്പ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയട്ടുണ്ട്.
ജുമുഅക്കെത്തിയവര്‍ക്ക് പള്ളി കമ്മിറ്റി ഭാരാവാഹികളും ഇമാമും ബോധവല്‍ക്കരണവും നടത്തി. ചുരുങ്ങിയ സമയം കൊണ്ടാണ് ഖുതുബയും നിസ്‌കാരവും പൂര്‍ത്തീകരിച്ചത്. ലോക രക്ഷക്കായി പ്രത്യേക പ്രാര്‍ത്ഥനയും പള്ളികളില്‍ നടന്നിരുന്നു.