Connect with us

Covid19

പത്തനംതിട്ടയില്‍ പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്; നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ ആള്‍ക്കും രോഗമില്ല

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് രോഗബാധ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്. ജില്ലാകളക്ടര്‍ പി ബി നൂഹ് ആണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് സംശയിക്കുന്ന 33 പേരുടെ സാമ്പിള്‍ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇവരില്‍ ആറുവയസുള്ള കുട്ടിയും രണ്ടുവയസുള്ള രണ്ട് കുട്ടികളും ഇവരുടെ രക്ഷിതാക്കളുമുണ്ട്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അധികൃതര്‍ അറിയാതെ രക്ഷപ്പെട്ട ആളിന്റെ റിസള്‍ട്ടും നെഗറ്റീവാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.