Connect with us

National

കെ സി വേണുഗോപാലും ദിഗ് വിജയ് സിംഗും രാജ്യസഭയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി |  മുതിര്‍ന്ന നേതാക്കളായ കെ സി വേണുഗോപാലിനേയും ദിഗ് വിജയ് സിംഗിനേയും രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. എ ഐ സി സി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ കെ സി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നാണ് രാജ്യസഭയിലേക്ക് മത്സരിക്കുക. പ്രാദേശികമായ ചില എതിര്‍പ്പുണ്ടെങ്കിലും ഇതെല്ലാം മറികടക്കാമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് പോകുന്നത്. പകരം സച്ചിന്‍ പൈലറ്റ് എ ഐ സി സി ജനറല്‍ സെക്രട്ടറിയാകുമെന്നാണ് വിവരം.

മുന്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമെല്ലാമായിരുന്ന ദിഗ് വിജയ് സിംഗ് മധ്യപ്രദേശില്‍ പുതുതായി ഒഴിവ് വരുന്ന സീറ്റിലാണ് മത്സരിക്കുക. ഈ സീറ്റ് ജ്യോതിരാദിത്യ സിന്ധ്യ ആഗ്രഹിച്ച സീറ്റായിരുന്നു. എന്നാല്‍ സിന്ധ്യയുടെ നീക്കങ്ങളെല്ലാം കമല്‍നാഥ്, ദിഗ് വിജയ് സിംഗ് സഖ്യം പൊളിക്കുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിടുന്നതിനുള്ള കാരണങ്ങളിലൊന്ന് ഇതായിരുന്നു.
മധ്യപ്രദേശില്‍ ഒഴിവരുന്ന രണ്ട് സീറ്റുകളില്‍ ബി ജെ പിക്ക് ജയ സാധ്യതയുള്ള സീറ്റ് അവര്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

 

Latest