Connect with us

Bahrain

ബഹ്‌റൈനില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

മനാമ | ബഹ്‌റൈനില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസര്‍കോട് സ്വദേശികളായ നഴ്‌സുമാര്‍ക്കാണ് വെെറസ് ബാധ സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരുടേയും രക്ത സാമ്പിള്‍ ഫലം വ്യാഴാഴ്ചയാണ് ലഭിച്ചത്. രോഗം ഉറപ്പിച്ചതോടെ ഇരുവരേയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും ഭര്‍ത്താക്കന്‍മാരുടേയും കുട്ടികളുടേയും രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്.

ഇതിനിടയില്‍ യു എ ഇയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ യു എ ഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ലോകത്ത് ഇതിനോടകം 4300 ആളുകളാണ് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചത്.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1,21,500 പേര്‍ക്കാണ് ലോകമെമ്പാടും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ മാത്രം ഇതുവരെ 3000ൽ അധികം പേര്‍ക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.




Latest