Connect with us

Covid19

ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 73 ആയി; ഇന്ന് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി |  ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 73 ആയി. ഇതില്‍ 17 പേര്‍ വിദേശികളാണ്. ഇന്ന് 13 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരിലും അവരുടെ കുടുംബാംഗങ്ങളിലുമാണ് വൈറസ് ബാധയുണ്ടായിട്ടുള്ളത്. രോഗബാധിതരെ പരിശോധനയിലൂടെ തിരിച്ചറിയുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. സാമ്പിള്‍ പരിശോധനക്ക് രാജ്യത്ത് 52 പരിശോധനാ കേന്ദ്രങ്ങളും 56 സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങളുമുണ്ട്. നിലവില്‍ ഒരു ലക്ഷം ടെസ്റ്റിംഗ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ എണ്ണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ബാധിച്ച വിവിധ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 900 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം റിയിച്ചു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 150ഓളം ഇന്ത്യക്കാരെ ഇറാന്‍ എയര്‍ വിമാനത്തില്‍ നാളെ തിരിച്ചെത്തിക്കും. വെള്ളിയാഴ്ച രാത്രി 12.30 ഓടെ മുംബൈ വിമാനത്താവളത്തിലാണ് എത്തിക്കുക. രണ്ട് വിമാനങ്ങളിലായി ബാക്കിയുള്ള ഇന്ത്യക്കാരെയും വരും ദിവസങ്ങളില്‍ തിരിച്ചെത്തിക്കും. മാര്‍ച്ച് 15, 16 അല്ലെങ്കില്‍ 17 എന്നീ തീയതികളിലാണ് ബാക്കിയുള്ളവരെ എത്തിക്കുക.

 

Latest