Connect with us

Covid19

കൊവിഡ് 19: യു എസില്‍ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് വിലക്ക്

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് 19 വൈറസ് ബാധിത കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും വിലക്കിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു.
കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍, അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ തടസ്സമുണ്ടാകില്ലെന്നാണ് ട്രംപ് പറഞ്ഞിട്ടുള്ളതെങ്കിലും ഇതെത്രത്തോളം പ്രായോഗികമാകുമെന്നതില്‍ ആശങ്കയുണ്ട്.
10 കേസുകള്‍ സ്ഥിരീകരിച്ച യു എസ് തലസ്ഥാനമായ വാഷിംഗ്ടണില്‍ ബുധനാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ചൈനയില്‍ നിന്നുള്ള യാത്രക്കാരെ നിയന്ത്രിക്കാതിരുന്നതാണ് സ്ഥിതി ഇത്രത്തോളം വഷളാക്കിയതെന്ന് ട്രംപ് പറഞ്ഞു.
കൊറോണ വൈറസ് പ്രതിരോധിക്കാനും തടയാനും കണ്ടെത്താനുമുള്ള വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനായി പ്രത്യേക നയം രൂപവത്ക്കരിക്കും.

Latest