Connect with us

Covid19

ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും താത്ക്കാലികമായി നിര്‍ത്തിവച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് പടരുന്നത് തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസര്‍ക്കാര്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. നയതന്ത്ര, ഔദ്യോഗിക, യു എന്‍/രാജ്യാന്തര സംഘടനകള്‍, തൊഴില്‍, പ്രോജക്ട് തുടങ്ങിയ എല്ലാ വിസകളും ഏപ്രില്‍ 15 വരെ റദ്ദാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 13 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

വൈറസ് വ്യാപകമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു.

Latest