Connect with us

Covid19

ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ നടപടി

Published

|

Last Updated

ദുബൈ | ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചുവെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സിറാജ് വാര്‍ത്തക്കുള്ള പ്രതികരണമായി രേഖാമൂലം അറിയിച്ചതാണിത്. കന്യാകുമാരി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഫിഷര്‍മെന്‍ ഡെവലപ്മെന്റ് ട്രസ്റ്റും (ഇന്‍ഫിഡെറ്റ്) എംബസിക്ക് പരാതി അയച്ചിരുന്നു. അടിയന്തരമായി ആരോഗ്യ പരിശോധന വേണമെന്ന് ഇന്‍ഫിഡെറ്റ് ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന ഏര്‍പ്പെടുത്താന്‍ എംബസി നടപടികള്‍ സ്വീകരിച്ചുവെന്നാണ് വിവരം.

കിഷ്, കങ്കന്‍, ലാവന്‍, മൊഖം, സീറോ, ശിരുവേ, ബുഷാറ, ഷറഖ്, അല്‍ശൂര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഉള്ളത്. ഇറാനില്‍ ാെകവിഡ് 19 വൈറസ് വ്യാപിച്ചതിനാല്‍ മത്സ്യത്തൊഴിലാളികളും നാട്ടില്‍ അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്.

Latest