Connect with us

Kerala

സംസ്ഥാനത്ത് പക്ഷിപ്പനി ഭീതിയും; പാലക്കാട്ടും തിരുവനന്തപുരത്തും പക്ഷികള്‍ കൂട്ടത്തോടെ ചത്തു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 വൈറസ് ബാധക്കു പിന്നാലെ പക്ഷിപ്പനി ഭീതിയില്‍ സംസ്ഥാനം. കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനു പുറമെ പാലക്കാട്ടും തിരുവനന്തപുരത്തും പക്ഷികള്‍ കൂട്ടത്തോടെ ചത്തതായി കണ്ടെത്തി. എന്നാല്‍, ഇതു പക്ഷിപ്പനി മൂലമല്ലെന്നാണ് ആരോഗ്യ അധികൃതരുടെ പ്രാഥമിക നിഗമനം. പാലക്കാട്ടെ തോലന്നൂരില്‍ താറാവ് കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച ഇവയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കാനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ എം എല്‍ എ ഹോസ്റ്റല്‍ വളപ്പുള്‍പ്പടെ മൂന്ന് ഭാഗങ്ങളിലും പക്ഷികള്‍ കൂട്ടത്തോടെ ചത്തു. ഇവയുടെ സാമ്പിളുകളും പരിശോധനക്കയച്ചു. പരിശോധനാഫലം വ്യാഴാഴ്ച ലഭിക്കുമെന്നാണ് വിവരം. പക്ഷികള്‍ ചത്ത ഭാഗങ്ങളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിവരികയാണ്. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവടങ്ങളില്‍ കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

Latest