Connect with us

National

ഏഴ് കോണ്‍ഗ്രസ് എം പിമാരുടെ സസ്‌പെന്‍ഷന്‍ സ്പീക്കര്‍ പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നടന്ന സംഘ്പരിവാര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ ബഹളംവെച്ചതിന് ഏഴ് കോണ്‍ഗ്രസ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി സ്പീക്കര്‍ പിന്‍വലിച്ചു.
ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബഹനാന്‍, ഗൗരവ് ഗൊഗോയി, മാണിക്ക ടാഗോര്‍, ഗുര്‍ജീത് സിംഗ് ഓജില എന്നിവരുടെ സസ്‌പെന്‍ഷനാണ് സ്പീക്കര്‍ ഓം ബിര്‍ള പിന്‍വലിച്ചത്.

സ്പീക്കറോട് അനാദരവ് ഇല്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു.
ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ ബഹളംവെച്ചെന്നും സ്പീക്കറുടെ മേശയില്‍ നിന്ന് പേപ്പറുകള്‍ തട്ടിപറിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് സസ്‌പെന്‍ഷന്‍ പോരെന്നും അംഗത്വം റദ്ദാക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇന്ന് സഭാ സമ്മേളിച്ചപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി സ്പീക്കറുടെ അറിയിപ്പുണ്ടായത്.

 

 

---- facebook comment plugin here -----

Latest