Connect with us

Covid19

കൊവിഡ് 19: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് എട്ട് കേസുകള്‍, നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ടും തൃശൂര്‍ സിറ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാര്‍, കോഴിക്കോട് റൂറലിലെ കാക്കൂര്‍, വയനാട്ടിലെ വെള്ളമുണ്ട പോലീസ് സ്‌റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

കുന്നംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീഷ് ലാല്‍, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് പോലീസ് സുകുമാരന്‍ എന്നയാളെയും വെള്ളമുണ്ട പോലീസ് ഹാരിസ് ഈന്തന്‍ എന്നയാളുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

---- facebook comment plugin here -----

Latest