Connect with us

Kerala

കൊറോണ: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

തിരുവനന്തപുരം | കൊറോണ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1116
പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 807 സാമ്പിളുകള്‍ എന്‍ഐവിയില്‍ അയച്ച് പരിശോധിച്ചതില്‍ 717 പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആണ്‌
.

രോഗബാധിതരുമായി 270 പേര്‍ക്ക് സമ്പര്‍ക്കമുണ്ടായി. 95 പേര്‍ അടുത്തിടപഴകിയരാണ്. കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമംതുടരുകയാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ നാളെയും മറ്റന്നാളുമായി സ്രവ പരിശോധന തുടങ്ങും. സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ച ആറ് രോഗികളുടെയും നില തൃപ്തികരമാണെന്നു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഏഴുപേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുളള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു.
രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അധികം ഉണ്ടാകാമെന്ന സാധ്യത കണക്കാക്കി പത്തനംതിട്ടയിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ജില്ലയില്‍ സകൂള്‍ വാര്‍ഷികങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഓമല്ലൂര്‍ വയല്‍വാണിഭവും ക്ഷേത്രോല്‍സവങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. അന്നദാനവും, സമൂഹസദ്യയും പാടില്ലെന്ന നിര്‍ദ്ദേശവും ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്‌