ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കും

Posted on: March 9, 2020 4:18 pm | Last updated: March 9, 2020 at 4:25 pm

ദോഹ | ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കും. കൊറോണ വൈറസ് പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്.
രാജ്യത്ത് മൂന്ന് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഖത്തറിലെ മൊത്തം രോഗബാധിതരുടെ എണ്ണം 18 ആയി.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് താത്ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവധിക്കായി നാട്ടില്‍ പോയവര്‍, സന്ദര്‍ശക വിസ, ഓണ്‍ അറൈവല്‍ വിസ തുടങ്ങി എല്ലാതരം യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്.