Connect with us

Covid19

കൊറോണ; ഈജിപ്തില്‍ കപ്പല്‍ പിടിച്ചിട്ടു, ഇന്ത്യക്കാരനായ ഒരാള്‍ക്ക് വൈറസ് ബാധിച്ചെന്ന് സൂചന

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ ഭീഷണിയെ തുടര്‍ന്ന് 18 ഇന്ത്യന്‍ യാത്രക്കാര്‍ ഉള്‍പ്പെട്ട ഈജിപ്തിലെ യാത്രാകപ്പല്‍ പിടിച്ചിട്ടു. കൊറോണ ബാധക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സാറ എന്ന കപ്പല്‍ ലക്‌സര്‍ സിറ്റിക്കു സമീപം പിടിച്ചിട്ടിരിക്കുന്നത്. യാത്രക്കാരില്‍ ഇന്ത്യക്കാരനായ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്.

കപ്പലിലെ ഇന്ത്യക്കാര്‍ മുഴുവന്‍ തമിഴ്‌നാട് സ്വദേശികളാണ്. 33 യാത്രക്കാരും 12 ജീവനക്കാരുമാണ് കപ്പലിലുള്ളത്.