Connect with us

Ongoing News

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ന്യൂസിലന്‍ഡിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ഏകദിന പരമ്പരകളിലായി ഇന്ത്യന്‍ ടീമിന്റെ നെടുതൂണായിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മയെ ഒഴിവാക്കി. രോഹിതിന് വിശ്രമം നല്‍കിയെന്നാണ് വിശദീകരണം. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, വിരാട് കോലി, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം 12ന് ധര്‍മശാലയില്‍ നടക്കും. ആസ്‌ത്രേലിയയെ തകര്‍ത്ത ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. എന്നാല്‍ ഇന്ത്യയാകട്ടെ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റിലും ഏകദിനത്തിലും സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയും.

Latest