Connect with us

Covid19

കോവിഡ് 19 വൈറസ് ബാധ മറച്ചുവെക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി: പോലീസ്

Published

|

Last Updated

തിരുവനന്തപുരം |  കോവിഡ് 19 വൈറസ് ബാധിച്ച് വിവരങ്ങള്‍ മറച്ചുവെച്ച് സംസ്ഥാനത്ത് സഞ്ചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവര്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ പരിശോധനക്ക് തയ്യാറാകാതെ മുങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്നും പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രോഗബാധ ഉണ്ടാകാന്‍ ഇടയുളള സാഹചര്യത്തില്‍ കഴിയുകയും രോഗമുളള രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുകയും ചെയ്തവര്‍ വിവരങ്ങള്‍ ഒളിച്ചുവെക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള കര്‍ശന നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.

 

 

Latest