ആറ് ക്യാമറകളുമായി റിയൽമി 6 വിപണിയിൽ

Posted on: March 8, 2020 1:24 pm | Last updated: March 8, 2020 at 1:24 pm


ന്യൂഡൽഹി | ആറ് ക്യാമറകളുമായി റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ഫോണുകളായ റിയൽമി 6 സീരിസ് ഇന്ത്യയിലെത്തി. ഹോൾ പഞ്ച് ഡിസൈൻ ഡിസ്പ്ലേയുള്ള പുതിയ മോഡലുകൾ രണ്ടും പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയൽമി UI-ലാണ്. ഐ എസ് ആർ ഒ നിർമിച്ച നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക് സി) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ഫോണാണ് റിയൽമി 6.

16,999 മുതലാണ് ഫോണിന്റെ വില. കൊറോണവൈറസ് (കോവിഡ് 19) വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ന്യൂഡൽഹിയിൽ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ഗ്രൗണ്ട് ഇവന്റ് റദ്ദാക്കി പകരം ഓൺലൈനായാണ് ലോഞ്ച് ചെയ്തത്.

ALSO READ  മൈക്രോസോഫ്റ്റ് 365ലെ വിവിധ സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യത