Connect with us

Gulf

സഊദിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Published

|

Last Updated

റിയാദ് |  സഊദിയില്‍ നിരീക്ഷണത്തിനുള്ള രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സ്ത്രീകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി കോസ്‌വേയിലൂടെയും, മറ്റൊരാള്‍ ഇറാഖിലെ നജഫ് സന്ദര്‍ശനത്തിന് കഴിഞ്ഞ് യു എ ഇ വഴിയുമാണ് സഊദിയിലെത്തിയത്.

പരിശോധനാ ഫലം പുറത്ത്‌വന്നതോടെ ഇവരെ മുന്‍കരുതല്‍ നടപടിക്രമങ്ങളുടെ ഭാഗമായി ആരോഗ്യ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട് .രോഗം കണ്ടെത്തിയവരില്‍ ആറുപേര്‍ ഇറാനില്‍ നിന്നും ഒരാള്‍ ഇറാഖില്‍ നിന്നുമാണ് രാജ്യത്തെത്തിയത് .ഇതോടെ സഊദിയില്‍ രോഗബാധിതരുടെ എണ്ണം ഏഴായി

നിരീക്ഷണത്തിലുള്ള ഏഴ് കേസുകളും ഒറ്റപ്പെട്ടതാണെന്നും ഇവര്‍ക്ക് മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നുണ്ടെന്നും വൈറസിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് 937 എന്ന നമ്പറില്‍ സേവനനമ്പറില്‍ ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

Latest