Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ നാളെ മുതല്‍

Published

|

Last Updated

തിരുവനന്തപുരം |  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് നാളെ മുതല്‍ അവസരം. 2015 വോട്ടര്‍ പട്ടിക അധാരമാക്കിയാണ് പുതുക്കല്‍ നടപടികള്‍. നാളെ മുതല്‍ ഈ മാസം 16 വൈകുന്നേരം അഞ്ച് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.