Connect with us

Kerala

ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അന്തരിച്ചു

Published

|

Last Updated

മലപ്പുറം | പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗ്രന്ഥകാരനുമായ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് അന്ത്യം.

1936ല്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്നില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി അധ്യാപന ജോലിയില്‍ പ്രവേശിച്ചു. 1955 ലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചുവരുന്നത്. 1970 കളോടെ മാപ്പിള പഠന മേഖലയിലേക്ക് പ്രവേശിച്ചു. മാപ്പിള സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിലായി ധാരാളം ഗ്രന്ഥങ്ങള്‍ എഴുതുകയും ധാരാളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

[irp]

മാപ്പിള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്ക് 2012 ലെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് സ്വീകരിക്കുന്നു

മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍, മാപ്പിളസാഹിത്യവും നവോഥാനവും, മാപ്പിളപ്പാട്ട്പാഠവും പഠനവും (സഹരചന) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മാപ്പിള സാഹിത്യത്തിലെ സംഭാവന മുന്‍നിര്‍ത്തി വിവിധ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മാപ്പിള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്ക് 2012 ലെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് നൽകി ആദരിച്ചിരുന്നു.. മാപ്പിള സാഹിത്യ അക്കാദമി അവാര്‍ഡ്, ഉബൈദ് സ്മാരക സാഹിത്യ അവാര്‍ഡ്, എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ്, വി സി ബാലകൃഷ്ണപണിക്കര്‍ അവാര്‍ഡ്, കെ കെ മുഹമ്മദ് അബ്ദുല്‍ കരീം
അവാര്‍ഡ്,  മാപ്പിള സോങ്ങ് ലവേഴ്‌സ് അവാര്‍ഡ്, അഖാഇദെ മില്ലത്ത് കള്‍ച്ചറല്‍ അവാര്‍ഡ്, നടുത്തോപ്പില്‍ അബ്ദുല്ല സ്മാരക അവാര്‍ഡ്, അല്‍ അറേബിയാ സമോനി അവാര്‍ഡ്, ദുബായ് മലപ്പുറം കെ എം സി സി അവാര്‍ഡ്, ഷാര്‍ജ കെ എം സി സി അവാര്‍ഡ്, ഗുരുശ്രേഷ്ഠ അവാര്‍ഡ്, മഅ്ദിന്‍ വിജയ രേഖാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

2016 ൽ മലപ്പുറത്ത് നടന്ന മാനവ സംഗമത്തിൽ നടത്തിയ പ്രഭാഷണം