Connect with us

Bahrain

ബഹ്റൈനില്‍ അനധികൃതമായി കയറ്റുമതി ചെയ്യാന്‍ ശ്രമിച്ച പത്ത് ലക്ഷം മാസ്‌കുകള്‍ പിടിച്ചെടുത്തു

Published

|

Last Updated

മനാമ | ബഹ്റൈനില്‍ നിന്ന് അനധികൃതമായി കയറ്റുമതി ചെയ്യാന്‍ ശ്രമിച്ച 10 ലക്ഷത്തിലധികം വരുന്ന മാസ്‌കുകള്‍ ആരോഗ്യ മന്ത്രാലയം പിടിച്ചെടുത്തു. ലൈസന്‍സില്ലാതെയാണ് ഡീലര്‍ മാസ്‌കുകള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചതെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തില്‍ ബഹ്‌റൈനില്‍ നിന്നും താത്ക്കാലികമായി മാസ്‌കുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മാസ്‌കുകളുടെ വില വര്‍ധിപ്പിച്ച് വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃതമായി മാസ്‌ക് വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ 80001700 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Latest