Connect with us

Ongoing News

വനിതാ ടി20 ലോകകപ്പ് സെമി ഫൈനൽ: സിഡ്‌നിയിൽ മഴ കളിക്കുന്നു

Published

|

Last Updated

സിഡ്‌നി | വനിതാ ടി20 ലോകകപ്പിൽ വാശിയേറിയ സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ ചുണക്കുട്ടികൾ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. രാവിലെ 9.30ന് തുടങ്ങേണ്ട മത്സരം കനത്ത മഴ കാരണം വൈകിയാണ് തുടങ്ങുക. ആസ്‌ത്രേലിയയിലെ സിഡ്‌നി സ്റ്റേഡിയത്തിൽ  മഴ തുടരുന്ന സാഹചര്യത്തിൽ ടോസ് പോലും നടന്നിട്ടില്ല.  കാലവസ്ഥാ പ്രവചനം അനുസരിച്ച് നേരത്തെ തന്നെ നല്ല മഴക്ക് സാധ്യത ഉണ്ടായിരുന്നു. അഥവാ മഴം മൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിലെത്തും.

ഇന്ത്യ എ ഗ്രൂപ്പ് ചാംപ്യന്മാരായപ്പോൾ ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലെത്തെത്തിത്. രണ്ടം സെമിയിൽ ഗ്രൂപ്പ് ബി ചാംമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക നിലവിലെ ജേതാക്കളായ ആസ്‌ത്രേലിയയെ നേരിടും. ഉച്ചക്ക് 1.30നാണ് രണ്ടാം സെമി.

[irp]

ഇന്ത്യ തുടർച്ചയായ രണ്ടാം തവണയാണ് വനിതാ ടി20 ലോകകപ്പ് സെമിയിൽ കളിക്കുന്നത്. 2018ലെ ടി20 ലോകകപ്പ് സെമിയിലും 2017 ലോകകപ്പ് ഫൈനലിലും ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ട് കളിയിലേയും തോൽവിക്ക് പകരം ചോദിക്കാനുണ്ട് ഇന്ത്യക്ക്. വീണ്ടും ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ മത്സരം കടുക്കുമെന്നുറപ്പ്. ഇന്ത്യ ഇതുവരെയും ഫൈനലിലെത്തിയിട്ടില്ല. ആ പതിവ് തെറ്റിക്കാനായിട്ടായിരിക്കും ഇന്ത്യ ഇന്ന് ഇറങ്ങുക.

കൗമാര താരം ഷഫാലി വർമയാണ് ഇന്ത്യയുടെ വജ്രായുധം. നാല് കളികളിൽ നിന്ന് 40.25 ആവേറജിൽ 161 റൺസാണ് ഇതുവരെ ഷഫാലി നേടിയത്. ബൗളിംഗിൽ പൂനം യാദവാണ് ഇന്ത്യയുടെ കുന്തമുന. നാല് കളികളിൽ നിന്ന് 9 വിക്കറ്റാണ് യാദവിന്റെ സമ്പാദ്യം. ടോപ് സ്‌കോറർമാരിൽ ഇംഗ്ലണ്ടിന്റെ സ്‌കൈവർ 202 റൺസുമായി ഒന്നാം സ്ഥാനത്തും ഹെതർ നൈറ്റ് 193 രൺസുമായി രണ്ടാം സ്ഥാനത്തുമുണ്ട്.

രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ആസ്്ത്രേലിയക്ക് കനത്ത തിരിച്ചടിയായി സ്റ്റാർ ആൾറൗണ്ടറായ എല്ലിസ് പെറിയുടെ പരുക്ക്. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ പെറിക്ക് നഷ്്ടമാകും. ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് പെറിക്ക് പരുക്കേറ്റത്. ഇന്ത്യയെ പോലെ ഒരു മത്സരം പോലും തോൽക്കാതെയാണ് ദക്ഷിണാഫ്രിക്കയു സെമിയിലെത്തിയത്.