Connect with us

Kerala

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനിടെ മരിച്ചയാളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനിടെ കുഴഞ്ഞുവീണ മരിച്ച യാത്രക്കാരന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. തിരുവനന്തപുരം കടകംപള്ളി സ്വദേശി സുരേന്ദ്രന്റെ (64)പോസ്റ്റുമോര്‍ട്ടമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കുക. അതേസമയം, മിന്നല്‍ പണിമുടക്ക് സംബന്ധിച്ച കലക്ടറുടെയും പോലീസിന്റെയും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഗതാഗത തടസ്സവും ക്രമസമാധനാ പ്രശ്‌നവും ഉണ്ടായപ്പോഴാണ് ഇടപെട്ടത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സുരേന്ദ്രന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാവിലെ ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കിഴക്കേക്കോട്ടയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. കെ എസ് ആര്‍ ടി സി ബസുകള്‍ നിര്‍ത്തിയിട്ട് ഗതാഗതം മുടക്കിയതിനാല്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ താമസിച്ചു. പിന്നീട് പോലീസ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest