Connect with us

National

ക്രിപ്‌റ്റോ കറന്‍സിക്ക് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിരോധം സുപ്രീം കോടതി നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ക്രിപ്‌റ്റോ കറന്‍സി വ്യാപാരത്തിന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഏര്‍െപ്പടുത്തിയ നിരോധം സുപ്രീംകോടതി റദ്ദാക്കി.ഇതോടെ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്കുള്ള നിരോധം ഇല്ലാതായി. 2018ലാണ് ക്രിപ്‌റ്റോ കറന്‍സിക്ക് ആര്‍ബിഐ നിരോധമേര്‍പ്പെടുത്തിയത്. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

ക്രിപ്‌റ്റോകറന്‍സിക്ക് സമ്പൂര്‍ണ്ണ നിരോധനമെന്നത് നിയമപരമായി ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം കറന്‍സിയുടെ വ്യാപാരത്തിനായി നിയമപരമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

ക്രിപ്‌റ്റോകറന്‍സിക്ക് നിരോധനമേര്‍പ്പെടുത്തിയ ആര്‍ബിഐ നടപടിക്കെതിരെ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ആര്‍ബിഐക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിക്കുന്നതിന് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രബാങ്ക് പ്രതികരിച്ചു.

Latest